https://www.rpspharmacy.com/product/malegra-fxt/

Akakazha [അകക്കാഴ്ച] (Malayalam Ebook)

ഈ പുസ്തകം ദാഹാർത്തരായവർക്കുള്ളതാണ്. ആത്മീയസാധനയുടെയും സാധ്യതയുടെയും ഒരു പ്രകാശസാമ്രാജ്യമാണ് ഈ പുസ്തകം വായനക്കാരനുമുന്നിൽ തുറക്കുന്നത്. ഇന്നു ജീവിച്ചിരിക്കുന്ന ഒരു ആത്മീയഗുരുവും ദിവ്യദർശിയുമായ സദ്ഗുരുജഗ്ഗി വാസുദേവ്, നിഗൂഢദർശ നതലങ്ങളെക്കുറിച്ച് ഒരു അന്വേഷി ആവിഷ്കരിക്കാവുന്ന എല്ലാ ചോദ്യങ്ങളെയും സ്പർശിച്ചുകൊണ്ട്, നൂറ്റാണ്ടുകളോളം എണ്ണമറ്റ യോഗികളുടെ ഒരു സ്വപ്നമായിരുന്നതും, തൻറെ മൂന്നുജന്മങ്ങൾ നീണ്ട അസാധാരണ സാധനയിലൂടെ സാധിച്ചതുമായ ധ്യാനലിംഗസൃഷ്ടിയെക്കുറിച്ചും ഇതിൽ വിവരിക്കുന്നു. നിരവധി ചോദ്യങ്ങൾക്കുള്ള മറുപടികളിലൂടെയാണ് ഈ പുസ്തകത്തിൻറെ ആശയചക്രവാളം വികസിക്കുന്നത്. ഓരോ മറുപടി വായിച്ചു കഴിയുമ്പോഴും ഉള്ളിലെ ഇരുൾപ്പരപ്പിൽ വിളക്കുകൾ തെളിയുന്നതായി വായനക്കാരന് അനുഭവപ്പെടാതിരിക്കുകയില്ല. കണ്ണുകൾക്കു മുന്നിൽ നിന്ന്, നാം തിരിച്ചറിയാതെ വീണുകിടന്ന ഒരു മൂടുപടം പെട്ടെന്നങ്ങു മാറിപ്പോവുകയും, ഇതുവരെയറിയാത്ത കാഴ്ചത്തെളിച്ചം കൈവരികയും ചെയ്യുന്ന അനുഭവം ഈ പുസ്തകം നമുക്കു നല്കും. സ്വന്തം ഭാഗധേയത്തിൻറെ വിധാതാവാൻ കഴിയുന്ന യോഗശാസ്ത്രത്തിൻറെ കരുത്ത് നാം അറിയുന്നു.

http://www.wolfesimonmedicalassociates.com/zenegra/